Sunday, February 22, 2026
No menu items!
Homeവാർത്തകൾ'ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യൂ വരിച്ച സൈനികരുടെ ഭാര്യമാര്‍ക്ക് ആദരവ്': ക്ഷേമത്തിനായി ഒരു കോടി രൂപ നല്‍കി...

‘ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യൂ വരിച്ച സൈനികരുടെ ഭാര്യമാര്‍ക്ക് ആദരവ്’: ക്ഷേമത്തിനായി ഒരു കോടി രൂപ നല്‍കി നടി പ്രീതി സിന്റ

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യൂ വരിച്ച സൈനികരുടെ ഭാര്യമാര്‍ക്ക് ആദരവ്: ക്ഷേമത്തിനായി ഒരു കോടി രൂപ നല്‍കി നടി പ്രീതി സിന്റ. സൈനിക വിധവകളെയും കുട്ടികളെയും സഹായിക്കാന്‍ 1.10 കോടി രൂപ സംഭാവന ചെയ്തു. ഇന്ത്യന്‍ ആര്‍മിയുടെ സൗത്ത് വെസ്‌റ്റേണ്‍ കമാന്‍ഡിലെ ആര്‍മി വൈവ്‌സ് വെല്‍ഫെയര്‍ അസോസിയേഷനാണ് താരം 1.10 കോടി രൂപ സംഭാവന നല്‍കിയത്. വിധവകളെ ശാക്തീകരിക്കുകയും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം . ജയ്പൂരില്‍ നടന്ന സംഭാവന ചടങ്ങില്‍ സൗത്ത് വെസ്‌റ്റേണ്‍ കമാന്‍ഡിലെ ആര്‍മി വൈവ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗങ്ങള്‍ പങ്കെടുത്തു. പഞ്ചാബ് കിംഗ്‌സിന്റെ സഹ ഉടമയും ബോളിവുഡ് നടിയുമായ പ്രീതി ജി സിന്റ ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി ആര്‍മി വൈവ്‌സ് വെല്‍ഫെയര്‍ അസോസിയേഷന് 1.10 കോടി രൂപ സംഭാവന നല്‍കിയതായി ശനിയാഴ്ച (മെയ് 24) ഒരു പ്രസ്താവനയില്‍ പറഞ്ഞു. പഞ്ചാബ് കിംഗ്‌സിന്റെ സിഎസ്ആര്‍ ഫണ്ടിലെ തന്റെ വിഹിതത്തില്‍ നിന്നാണ് ഈ സംഭാവന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments