Monday, March 23, 2026
No menu items!
Homeവാർത്തകൾഓണ്‍ലൈൻ ഗെയിമിംഗ് നിയന്ത്രിക്കുന്നതിനുള്ള ബില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു; ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കാൻ...

ഓണ്‍ലൈൻ ഗെയിമിംഗ് നിയന്ത്രിക്കുന്നതിനുള്ള ബില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു; ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കാൻ സാധ്യത

ന്യൂഡൽഹി: ഓണ്‍ലൈൻ ഗെയിമിംഗ് നിയന്ത്രിക്കുന്നതിനുള്ള ബില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.ഓണ്‍ലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവരാനും ഡിജിറ്റല്‍ ആപ്പുകള്‍ വഴിയുള്ള ചൂതാട്ടത്തിന് പിഴകള്‍ ഏർപ്പെടുത്താനും നിയമങ്ങള്‍ കൊണ്ടുവരുന്ന ബില്ലിനാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കിയത്.

ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ പണത്തെ അടിസ്ഥാനമാക്കിയുള്ള എല്ലാ ഗെയിമിംഗ് ഇടപാടുകളും നിരോധിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഓണ്‍ലൈൻ ഗെയിമിംഗിന്റെ നിയന്ത്രണവും പ്രമോഷനും സംബന്ധിച്ച നിർദ്ദിഷ്ട നിയമപ്രകാരം, റിയല്‍-മണി ഓണ്‍ലൈൻ ഗെയിമുകള്‍ പ്രോസസ്സ് ചെയ്യുന്നതിനോ ഫണ്ട് കൈമാറുന്നതിനോ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും അനുവദിക്കില്ല.

റിയല്‍ മണി ഗെയിമിംഗിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ പൂർണ്ണമായും നിരോധിക്കുക, ഇ-സ്പോർട്സ്, നോണ്‍-മോണിറ്ററി സ്കില്‍ അധിഷ്ഠിത ഗെയിമുകള്‍ എന്നിവയുടെ തുടർച്ചയായ പ്രോത്സാഹനം, രജിസ്റ്റർ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ ഗെയിമിംഗ് പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കർശന നടപടി എന്നിവയും ബില്‍ നിർദ്ദേശിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments