മാവേലിക്കര: കർഷകരുടെയും, കൃഷിയെ സ്നേഹിക്കുന്നവരുടെയും കൂട്ടായ്മ ആയ ഓണാട്ടുകര സമൃദ്ധി ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൻ്റെ നേതൃത്വത്തിൽ എള്ള് ഉപയോഗിച്ചുള്ള മൂല്യ വർധിത ഉൽപന്നങ്ങളുടെ നിർമാണ യൂണിറ്റ്, നൂറു ശതമാനം തവിട് ഉള്ള അരി ഉല്പാദന യൂണിറ്റ്,പ്രധാന മന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയിൽ അക്വാ ഫോണിക്സ് സമ്പ്രദായത്തിലൂടെ വളർത്തിയെടുത്ത മത്സ്യങ്ങളുടെ വിളവെടുപ്പ്, നവീകരിച്ച ഏകോഷോപ് എന്നിവയുടെ ഉത്ഘാടനം ബഹു.മാവേലിക്കര എം.എൽ .എ ശ്രീ. എം.എസ്.അരുൺകുമാർ നിർവഹിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം സംരംഭ ങ്ങളുടെ ആവശ്യകത യെക്കുറിച്ച് എം.എൽ. എ.ഉദ്ഘാടന പ്രസംഗത്തിൽ ഊന്നി പറഞ്ഞു.
പല്ലാരിമംഗലം ഗ്രാമത്തിൽ ഉത്സവ പ്രതീതി ജനിപ്പിക്കുന്ന വിധത്തിൽ ആയിരുന്നു പരിപാടി ആസൂത്രണം ചെയ്തിരുന്നത്. കുട്ടികളുടെ കലാപരിപാടികളും സമ്മേളനത്തിന് കൊഴുപ്പേകി.