ജിസ്ബോൺ: മലയാളികൾ എവിടെ ഉണ്ടെങ്കിലും അവിടെ ഓണാഘോഷം ഉണ്ടായിരിക്കും. ജാതി മത വൃതൃസങ്ങൾ ഇല്ലാതെ എല്ലാ മലയാളികളും ഒത്തു കൂടി ആഘോഷിക്കുന്ന ഒരു മഹോത്സവം ഓണം തന്നെ. നൂസിലാന്റിലെ ജിസ്ബോൺ നഗരത്തിലെ മലയാളി സമൂഹം ഓണത്തിന് തുടക്കം കുറിച്ചുകൊണ്ട് ആദൃമായിട്ടാണ് ഒരു ദിവസത്തെ
ഓണക്കച്ചവടം നടത്തിയത്.
മലയാളി മങ്കമാർ വീടുകളിൽ ഉണ്ടാക്കിയ ഓണവിഭവങ്ങളും നാട്ടിൽ നിന്ന് എത്തിയ ഓണ ഭക്ഷൃ വിഭവങ്ങളും നിരവധി സ്റ്റാളുകളിൽ മലയാളി സമൂഹം ഒരുക്കി. അവ വാങ്ങാൻ മലയാളികളോടൊപ്പം നൂസിലാന്റ് സ്വദേശികളും എത്തി. പായസവും ഉപ്പേരിയും ശർക്കര വരട്ടിയും ഇഷ്ടത്തോടെ വാങ്ങിയവർ ഏറെയാണ്.



