തിരുവനന്തപുരം: കൃഷി വകുപ്പിന്റെ ‘ഓണത്തിനൊരുമുറം പച്ചക്കറി’ പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് വളപ്പിൽ തയ്യാറാക്കിയ പച്ചക്കറികളുടെയും പൂക്കളുടെയും വിളവെടുപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
വെണ്ടയ്ക്ക, പാവയ്ക്ക, പടവലം, ചീര, പയർ, വഴുതന, പച്ചമുളക്, ജമന്തിപ്പൂക്കൾ എന്നിവയാണ് സെക്രട്ടേറിയറ്റ് വളപ്പിൽ കൃഷി ചെയ്തത്. മുൻ വർഷങ്ങളിലും സെക്രട്ടേറിയറ്റിൽ പച്ചക്കറി കൃഷി നടത്തി വിളവെടുത്തിരുന്നു. മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, വി. എൻ. വാസവൻ, കെ. കൃഷ്ണൻകുട്ടി, ജി.ആർ.അനിൽ, അബ്ദുറഹിമാൻ, ജെ. ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ, ഒ. ആർ. കേളു എന്നിവർ പങ്കെടുത്തു.
സംസ്ഥാനം പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തമാവുക എന്ന ലക്ഷ്യത്തോടെ സെക്രട്ടറിയേറ്റില്‍ തുടക്കം കുറിച്ച പദ്ധതിയാണ് “ഓണത്തിന് ഒരു മുറം പച്ചക്കറി’. കര്‍ഷകര്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ,സന്നദ്ധ സംഘടനകള്‍ തുടങ്ങി എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്.