തൃശ്ശൂർ : ഓണത്തിനെ എതിരേൽക്കുവാൻ ചെങ്ങാലിക്കോടൻ നേന്ത്രക്കുലകൾ.
ഉരുണ്ടതും ഏണുകൾ ഇല്ലാത്തതുമായ കായകളും പഴുത്താൽ സ്വർണനിറത്തിൽ ചുവന്ന കരകളോടുകൂടിയ നാടൻ വാഴയിനമാണ് ചങ്ങാലിക്കോടൻ. തൃശ്ശൂർ ജില്ലയിലെ മുള്ളൂർക്കര, എരുമപ്പെട്ടി, കരിയന്നൂർ തുടങ്ങിയ ഭാഗങ്ങളിലാണ് വ്യാപകമായി കൃഷിചെയ്യുന്നത്. ഒരു കാലത്ത് ഓണത്തിനുള്ള കാഴ്ചക്കുലയ്ക്ക് വേണ്ടിയാണ് ഇത് കൃഷി ചെയ്തിരുന്നത്. ഇന്നും കാഴ്ച കുലയ്ക്ക് ആവശൃക്കാർ ഉണ്ട്. ഒത്ത നല്ലൊരു കാഴ്ച കുലയ്ക്ക് ആറായിരത്തിലതികം രൂപ വിലയുണ്ട്. വടക്കാഞ്ചേരി ബ്ളോക്കിൽ പെട്ടെ പ്രദേശങ്ങളിൽ ആണ് കൃഷി. ഇവിടെ മൂന്ന് ഏക്കറിലായി 3500 വാഴകൾ കൃഷി ചെയ്തിരിക്കുന്ന കർഷകനാണ് ഇരുനിലംകോട്ട ചെറുവാറ സി. പ്രദീപ്.
പഴയ കൊച്ചി രാജ്യത്തിലെ ഒരു രാജവംശമാണ് തലപ്പിള്ളി. കാർഷിക സമ്പുഷ്ടവും ജൈവവൈവിധ്യവും ചേർന്ന ഭൂപ്രദേശം ഇവിടെ കൃഷി ചെയ്തിരുന്ന ഒരു നേന്ത്ര വാഴയിനം. രുചികരമായ നല്ല വാഴപ്പഴം. നേന്ത്രവാഴകളിൽ നിന്ന് വളരെയധികം വൃതൃസ്ഥമായ നിറഭംഗിയുള്ള കുലകൾ. ഓണത്തിന് മുമ്പ് വിളവെടുപ്പ്. കാഴ്ച കുലകളായിട്ട് വളർത്തി എടുക്കുമ്പോൾ കുടപ്പൻ ഒടിക്കില്ല. 25 കിലോ വരെ തൂക്കമുള്ള കുലകളാണ് ഉണ്ടാകുന്നത്. ലക്ഷണമൊത്ത കുലകൾക്ക് മോഹവിലയാണ്. ഇടനിലക്കാർ കച്ചവടം നടത്തുന്നതിനാൽ പകുതി വിലപോലും കർഷകർക്ക് ലഭിക്കാറില്ലന്ന് പ്രദീപ് പറഞ്ഞു. ചെങ്ങലിക്കോടൻ കാഴ്ച കുലകളാണ് തിരുവിതാംകൂറിലെ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലേക്ക് മുറജപത്തിനായി കൊണ്ടുപോയിരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടിന് ചെങ്ങലിക്കോടൻ നേന്ത്രവാഴക്കുലകളാണ് ഉപയോഗിച്ച് വരുന്നത്.
മച്ചാട് മലകളിൽനിന്ന് ഉത്ഭവിക്കുന്ന വടക്കാഞ്ചേരി പുഴയുടെ തീരപ്രദേശങ്ങളിലെ ഫലഭൂയിഷ്ഠമായ എക്കൽ മണ്ണിൽ വളരുന്ന ഈ വാഴയിനത്തിന് വിശേഷ പരിചരണമാണ് നൽകുന്നത്. ജൈവകൃഷി ചെയ്താൽ മാത്രമേ ചെങ്ങാലിക്കോടന്റെ രൂപവും നിറവും ഗുണങ്ങളും ലഭിക്കുകയൊള്ളു. ഈ പ്രദേശത്ത് നിന്ന് മാറി മറ്റ് പ്രദേശങ്ങളിൽ കൃഷി ചെയ്താൽ സാധാരണ നേന്ത്ര കുലകളാണ് ഉണ്ടാകുന്നത്.വളരെയധികം പ്രത്യേകത ഉള്ളുതുകൊണ്ട്
കേരള കാർഷിക സർവകലാശാലയിലെ, ബൗദ്ധിക സ്വത്തവകാശ സംരക്ഷണവിഭാഗം, കണ്ണാറ വാഴ ഗവേഷണകേന്ദ്രം, കൃഷിവകുപ്പ്, പെരിങ്ങണൂർ സഹകരണബാങ്ക്, വടക്കാഞ്ചേരി വികസന ബ്ലോക്ക് എന്നിവരുടെ സംയുക്ത പ്രവർത്തനങ്ങളിലൂടെ ഭാഗമായി ചെങ്ങാലിക്കോടന് ഭൗമസൂചിക പദവി നേടാനായി.
കുലകളിലെ പടലകള്‍ പിരിഞ്ഞ്, ആനക്കൊമ്പുപോലെയുള്ള കായകള്‍ പഴുത്താൽ സ്വർണ നിറം. നേന്ത്രപ്പഴങ്ങളില്‍ ഏറ്റവുംകൂടുതല്‍ രുചിയുള്ളത് ഇവയുടെ പഴത്തിനാണ്. ഉപ്പേരിയുണ്ടാക്കാനും പഴംനുറുക്കിനും ശര്‍ക്കരവരട്ടിക്കും ഇത് കേമം തന്നെ. പതിനൊന്ന് മാസമാണിതിന്റെ മൂപ്പ്. ഏഴ് തവണ ജൈവവളം നൽകുന്ന രീതിയാണ് പ്രദീപിനുള്ളത്. നല്ല സൂര്യ പ്രകാശം ആവശ്യമാണ്. ചെങ്കല്‍നിറഞ്ഞ വെട്ടുകല്‍ മണ്ണില്‍ കൃഷിചെയ്യാന്‍ ഏറ്റവും യോജിച്ചയിനവുമാണിത്. ചെങ്ങാലിക്കോടൻ വാഴ കൃഷിചെയ്യാൻ പ്രത്യേകം പരിപാലനമുറകള്‍ ആവശ്യമാണ്. തിരഞ്ഞെടുത്ത മാതൃവാഴയില്‍ നിന്ന് ഇളക്കിയെടുത്ത മൂന്നരമാസം മൂപ്പുള്ള കന്നുകളാണ് നടീലിനായി ഉപയോഗിക്കുന്നത്.



