Sunday, August 3, 2025
No menu items!
Homeവാർത്തകൾഓണക്കാല അവധി ; കെ.എസ്.ആര്‍.ടി.സി സ്പെഷല്‍ സര്‍വിസ് ഓണ്‍‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ഇന്നുമുതല്‍

ഓണക്കാല അവധി ; കെ.എസ്.ആര്‍.ടി.സി സ്പെഷല്‍ സര്‍വിസ് ഓണ്‍‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ഇന്നുമുതല്‍

ബംഗളൂരു : ഓണക്കാല അവധി ദിനങ്ങളോടനുബന്ധിച്ച്‌ കേരള ആർ.ടി.സി സ്പെഷല്‍ സര്‍വിസുകളുടെ ഓണ്‍‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ശനിയാഴ്ച ആരംഭിക്കും. സെപ്റ്റംബർ ഒമ്ബതു മുതല്‍ 23 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് സ്പെഷല്‍ സർവിസുകള്‍ ഏർപ്പെടുത്തിയിരിക്കുന്നത്.

നിലവിലുള്ള 90 ബസുകള്‍ക്ക് പുറമെ ആദ്യഘട്ടമായി ഓരോ ദിവസവും 58 അധിക ബസുകളും സർവിസ് നടത്തും. www.onlineksrtcswift.com എന്ന വെബ്സൈറ്റുകള്‍ വഴിയും, ENTE KSRTC NEO OPRS എന്ന മൊബൈല്‍ ആപ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച്‌ സീറ്റുകള്‍ ബുക്കിങ് ആകുന്നതനുസരിച്ച്‌ കൂടുതല്‍ ബസുകള്‍ ഘട്ടംഘട്ടമായി ക്രമീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. അധിക ബസുകള്‍ ക്രമീകരിക്കുമ്ബോള്‍ തിരക്കേറിയ റൂട്ടുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. സുല്‍ത്താൻ ബത്തേരി, മൈസൂരു, ബംഗളൂരു, സേലം, പാലക്കാട് എന്നീ കേന്ദ്രങ്ങളില്‍ അധികമായി സപ്പോർട്ട് സർവിസിനായി ബസുകളും ജീവനക്കാരെയും ക്രമീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്കില്ലാത്ത സമയങ്ങളിലെ സർവിസുകള്‍ക്കും ട്രിപ്പുകള്‍ക്കും നിരക്കില്‍ ഡിസ്കൗണ്ടുകള്‍ അനുവദിച്ചു.

ദീര്‍ഘദൂര യാത്രക്കാരുടെ സൗകര്യാര്‍ഥം ലോക്കല്‍ കട്ട് ടിക്കറ്റ് റിസര്‍‍വേഷന്‍ ഒഴിവാക്കാന്‍ ഈ സര്‍വിസുകള്‍‍ക്കെല്ലാം ഓണ്‍‍ലൈന്‍ റിസര്‍‍വേഷന്‍ സൗകര്യവും ഒരു വശത്തേക്ക് മാത്രം ട്രാഫിക് ഡിമാൻഡ് ആയതിനാല്‍ അനുവദനീയമായ ഫ്ലക്സി നിരക്കിലുമായിരിക്കും സര്‍വിസ് നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.online.keralartc.com, www.onlineksrtcswift.com. ഫോണ്‍: 94470 71021.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments