തിരുവില്വാമല: തിരുവില്വാമലയിലെ സാമൂഹിക സാംസ്കാരിക സേവന മേഖലയിലെ സജീവസാന്നിധ്യമാണ് കൈകോർത്ത് തിരുവില്വാമല എന്ന വാട്സാപ് കൂട്ടായ്മ. പതിവ് തെറ്റിക്കാതെ സമൂഹത്തിലെ അശരണർക്ക് ഓണമാഘോഷിക്കുവാൻ ഓണകിറ്റ് വിതരണവുമായ് ഓണതലേന്ന് സജീവമാണ് കൈകോർത്ത് തിരുവില്വാമല.
വി കെ എൻ സ്മാരക വായനശാല ഹാളിൽ നടന്ന കിറ്റ് വിതരണം തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് കെ പത്മജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഉദയൻ സ്ഥിരം സമിതി അധ്യക്ഷന്മാരായ സ്മിത സുകുമാരൻ, രാമചന്ദ്രൻ വെട്ടുകാട്ടിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ആയ നാരായണൻ കുട്ടി , രാം കുമാർ നമ്പ്യാത്ത്
കൈകോർത്ത് തിരുവില്വാമല വാട്സാപ് അഡ്മിൻ മാരായ പ്രദീപ് ഉഷസ് , രവി ടെൽടെക് , കൃഷ്ണകുമാർ പൂലേരി , രാം കുമാർ പല്ലക്കാട്ട് തുടങ്ങിയവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.