ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ചേലക്കര, തോന്നൂർക്കര, തൊട്ടേക്കാട്, ആശാരിക്കുളമ്പ് ഭാഗങ്ങളിൽ ഊർജ്ജിതമായി റെയ്ഡ് നടത്തിയതിൻ്റെ ഫലമായി ആശാരികുളമ്പ് വനമേഖലയോട് ചേർന്ന് ചാരായം വാറ്റുന്നതിന് പാകമായ 100 ലിറ്റർ വാഷ്, പഴയന്നൂർ എക്സൈസ് ഇൻസ്പെക്ടർ വി.സജീവും പാർട്ടിയും കണ്ടെടുത്തു കേസാക്കി.
റെയ്ഡ് പാർട്ടിയിൽ അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ M.R.രാധാകൃഷ്ണൻ, ഷാജു.P.P സിവിൽ എക്സൈസ് ഓഫീസർമാരായ അജീഷ്‌കുമാർ, പ്രവീൺ, വൈശാഖ്, അക്ബർ ഷാ, WCEO അനു എന്നിവർ പങ്കെടുത്തു. CR.59/2024 ആയി അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കുറിച്ച് കൂടുതലായി അന്വേഷണം നടത്തി വരുന്നു.