Monday, March 23, 2026
No menu items!
Homeവാർത്തകൾഓണം ആൽബം ശ്രാവണ സന്ധ്യ പ്രകാശനം ചെയ്തു

ഓണം ആൽബം ശ്രാവണ സന്ധ്യ പ്രകാശനം ചെയ്തു


നെയ്യാറ്റിന്‍കര : കവയിത്രി ശാന്ത.എസ്.നായര്‍ രചനയും സംവിധാനവും നിര്‍മാണവും നിര്‍വ്വഹിച്ച ഓണം ആല്‍ബം പുറത്തിറങ്ങി. ശ്രാവണസന്ധ്യ എന്നു പേരിട്ട ആല്‍ബം ലൈബ്രറി കൗണ്‍സില്‍ താലൂക്ക് അംഗം പഞ്ചമി.ആര്‍.എസിന് നല്‍കി കവി എന്‍.എസ്. സുമേഷ് കൃഷ്ണന്‍ പ്രകാശനം ചെയ്തു.
ഭൂമിക കലാസാഹിത്യവേദിയും സാരദാ നിവാസ് ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ കൂട്ടപ്പന രാജേഷ് അധ്യക്ഷനായി. ഗ്രന്ഥശാല പ്രസിഡന്റ് ശ്രീജിത്ത് ഡി.എല്‍, ആനന്ദ് അനില്‍, മണികണ്ഠന്‍ മണലൂര്‍, അശോക് ദേവദാരു, സുരജ മുരുകന്‍, ബിജു.ബി. ഊരൂട്ടുകാല, ജോണ്‍കുമാര്‍ കൊടങ്ങാവിള, സുനന്ദ തിരുപുറം, അജയകുമാര്‍, രജിത അജയകുമാര്‍, പവ്യ.ജെ.എസ് തുടങ്ങി ഗ്രന്ഥശാല, ഭൂമിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. തുടര്‍ന്ന് ഓണം ആല്‍ബം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments