ന്യൂഡൽഹി: ഒരു ടീമായി പ്രവർത്തിച്ചതിന്റെ ഫലമാണ് നിലമ്പൂരിലെ യു.ഡി.എഫ് വിജയമെന്ന് പ്രിയങ്കഗാന്ധി എം.പി. വിജയിച്ച ആര്യാടൻ ഷൗക്കത്തിനെ പ്രിയങ്ക ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. ‘സമർപ്പണവും സേവനവും കൊണ്ട് തിളങ്ങിയ ആര്യാടൻ ഷൗക്കത്തിനും, ഈ വിജയം സാധ്യമാക്കിയ യുഡിഎഫിന്റെ എല്ലാ നേതാക്കൾക്കും പ്രവർത്തകർക്കും ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ. എല്ലാത്തിനുമുപരി, നിലമ്പൂരിലെ എന്റെ സഹോദരി സഹോദരന്മാർക്ക് വലിയ നന്ദി’.- എന്നാണ് പ്രിയങ്ക എക്സിൽ കുറിച്ചത്. രാജ്യത്തിന്റെ ഭരണഘടനയിലും യു.ഡി.എഫിന്റെ ആശയങ്ങളിലും ജനം അർപ്പിച്ച വിശ്വാസം മുന്നോട്ടുള്ള പാതയിൽ വഴിതെളിക്കുമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.