ഒറ്റപ്പാലം: ഗണേശ സേവാസമിതി യുടെ ആഭിമുഖ്യത്തിൽ 2012 മുതൽ ഒറ്റപ്പാലത്തു നടക്കുന്ന ഗണേശോത്സവം പൂർവാധികം ഗംഭീരമായി ഈ വരുന്ന സെപ്റ്റംബർ 7,8,9 തിയ്യതികളിൽ ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായ് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ 130 അടുത്ത വിവിധ പ്രദേശങ്ങളിൽ സ്ഥാനിയ സമിതികളിൽ നിന്നായി 150 ഓളം വിഗ്രഹങ്ങൾ നിമഞ്ജന ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. ഈ വർഷം അതിലും മികച്ച രീതിയിൽ ഉത്സവം നടത്താനാണ് സംഘാടകർ പദ്ധതി ഒരുക്കി യിരിക്കുന്നത്.
സെപ്റ്റംബർ 1 ഞായറാഴ്ച വിചാരസദസ്സ്.
സെപ്റ്റംബർ 3 ചൊവ്വ (വിളംബരജാഥ ബൈക്ക് റാലി )
സെപ്റ്റംബർ 7 ശനിയാഴ്ച വിനായക ചതുർഥി നഗര പ്രദക്ഷിണം( ഒറ്റപ്പാലം പൂഴി കുന്ന് ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ നിന്നും )
സെപ്റ്റംബർ 8 ഞായറാഴ്ച ഹിന്ദു നേതൃ സമ്മേളനം(ചിനക്കത്തൂർക്കാവ് )
സെപ്റ്റംബർ 9 നു തിങ്കളാഴ്ച പൊതു സമ്മേളനം(വിനായക നഗർ, ഒറ്റപ്പാലം ബസ് സ്റ്റാൻഡ് )
5.30 നു നിമജ്ജന ഘോഷ യാത്ര മായന്നുർ ഭാരതപ്പുഴ കടവിലേക്ക് എന്നിങ്ങനെ ആണ് പരിപാടികൾ ഒരിക്കിയിട്ടുള്ളതെന്ന് സംഘാടക സമിതി അറിയിച്ചു.