പേയാട് : വസന്ത.എസ്.പിള്ളയുടെ ഒരു ശിശിരകാലപ്രണയം എന്ന കവിതാസമാഹാരം പ്രകാശിതമായി. പേയാട് അലകുന്നം റസിഡന്‍സ് അസോസിയേഷന് ഹാളില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന് കുടവനാട് സുരേന്ദ്രന് പുസ്തകം പ്രകാശനം ചെയ്തു. ഗാനരചയിതാവ് ഹരികുമാര്‍ വിളപ്പില്‍ അധ്യക്ഷനായ ചടങ്ങില്‍ എസ്.സി.പിള്ള പുസ്തകം ഏറ്റുവാങ്ങി. മേനംകുളം ശിവപ്രസാദ്, മണക്കാട് സുരേഷ്, വേണുഗോപാല്‍, അശോക് കുമാര്‍, വസന്ത.എസ്.പിള്ള എന്നിവര്‍ സംസാരിച്ചു.



