Wednesday, July 9, 2025
No menu items!
Homeവാർത്തകൾഒരു വർഷത്തേക്കുള്ള റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

ഒരു വർഷത്തേക്കുള്ള റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

ന്യൂഡൽഹി: സമൂഹമാധ്യമത്തിലൂടെ ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. 1999 രൂപ മാത്രം മുതല്‍മുടക്കില്‍ ഒരു വർഷം മുഴുവൻ ഇന്‍റര്‍നെറ്റും കോളും എസ്എംഎസും വാഗ്ദാനം ചെയ്യുന്ന ബിഎസ്എന്‍എല്‍ പാക്കേജാണിത്. 1999 രൂപ മുടക്കി റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 365 ദിവസത്തെ വാലിഡിറ്റി ബിഎസ്എന്‍എല്‍ നല്‍കുന്നു. ഇക്കാലയളവിലേക്ക് 600 ജിബി അതിവേഗ ഡാറ്റ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഈ പരിധി കഴിഞ്ഞാല്‍ ഡാറ്റയുടെ വേഗം 40 കെബിപിഎസ് ആയി കുറയും.

ഇതിന് പുറമെ അണ്‍ലിമിറ്റ‍് വോയിസ് കോളും ബിഎസ്എന്‍എല്‍ ഈ റീച്ചാര്‍ജില്‍ വാഗ്ദാനം ചെയ്യുന്നു. ദിവസവും 100 വീതം സൗജന്യ എസ്എംഎസ് നല്‍കുന്നതിനും പുറമെയാണിത്. ബിഎസ്എന്‍എല്‍ സെല്‍ഫ്‌കെയര്‍ ആപ്പ് വഴി റീച്ചാര്‍ജ് ചെയ്യാമെന്നും കമ്പനി അറിയിച്ചു. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേയിലും ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിലും ബിഎസ്എന്‍എല്‍ സെല്‍ഫ്‌കെയര്‍ ആപ്പ് ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് സാമ്പത്തിക ബാധ്യതയില്ലാത്ത അനേകം റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും കോള്‍ഡ്രോപ്പ് പ്രശ്നങ്ങളും ബഫറിംഗും സംബന്ധിച്ച് ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ഏറെ പരാതിയുണ്ട്. ഈ പരിമിതികള്‍ പരിഹരിക്കാന്‍ ബിഎസ്എന്‍എല്‍ ശ്രമമാരംഭിച്ച്‌ കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ഒരു ലക്ഷ്യം 4ജി ടവറുകള്‍ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ബിഎസ്എന്‍എല്‍ ഇതിനകം 65,000-ത്തിലധികം 4ജി സൈറ്റുകള്‍ പൂര്‍ത്തിയാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments