കുറവിലങ്ങാട്: നീതിയുടെ ഞായർ ദിനാചരണത്തിന്റെ ഭാഗമായി SIMERA 2024 എന്ന പേരിൽ ഡി.സി.എം.എസ് പട്ടിത്താനം മേഖലയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി. പട്ടിത്താനം ‘സെൻറ് ബോണിഫസ് പാരീഷ് ഹാളിൽ മേഖലാ പ്രസിഡന്റ് സി.പി തോമസ് കുറുമുളളൂരിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. വിജയപുരം രൂപത സഹായ മെത്രാൻ ഡോ.ജസ്റ്റിൻ മഠത്തിപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. അവിവാഹിതരുടെയും ഇണ നഷ്ടപ്പെട്ടവരുടെയും വിവാഹത്തിന് അവസരo ഒരുക്കുന്ന ഒരു കൂട്ട് എന്ന പദ്ധതി ഫൊറോന വികാരി റവ.ഫാ അഗസ്റ്റിൻ കല്ലറക്കൽ ഉദ്ഘാടനം ചെയ്തു.
ഫൊറോന ഡയറക്ടർ ഫാ. തോമസ് തച്ചിലാടി, രൂപതാ ഡയറക്ടർ ഫാ.ജോസഫ് തറയിൽ രൂപതാ പ്രസിഡന്റ് ശ്രീ ജോയി കൂനാനിക്കൽ, മഹിളാ സമാജം പ്രസിഡന്റ് ലിസി പോൾ എന്നിവർ പ്രസംഗിച്ചു. മേഖലയിലെ പാരീഷ് കൗൺസിൽ സെക്രട്ടറിമാരെ ഡോ ജസ്റ്റിൻ പിതാവ് പുരസ്കാരം നൽകി ആദരിച്ചു. ഉന്നത വിജയംനേടിയ വിദ്യാർത്ഥികൾക്കുള്ള KCBC സ്കോളർഷിപ്പ് വിതരണം ഫ്രാൻസിസ് ജോർജ് എം.പി നിർവ്വഹിച്ചു. മേഖല ഓർഗനൈസർ ആർട്ട്സൻ പൊതി സ്വാഗതവും രൂപത കമ്മറ്റിയംഗം ജോസഫ് ബോനിഫസ് നന്ദിയും രേഖപ്പെടുത്തി.



