Saturday, August 2, 2025
No menu items!
Homeവാർത്തകൾഒരു കുട്ടിക്ക് ഒരു പുസ്തകം; വായന പരിപോഷണ പദ്ധതി ആരംഭിച്ചു

ഒരു കുട്ടിക്ക് ഒരു പുസ്തകം; വായന പരിപോഷണ പദ്ധതി ആരംഭിച്ചു

കുറവിലങ്ങാട് :കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ 2024 – 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ‘ഒരു കുട്ടിക്ക് ഒരു പുസ്തകം’ വായന പരിപോഷണ പദ്ധതിയുടെ ഉദ്ഘാടനം കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ഉദ്ഘാടനം ചെയ്തു. സ്കൂളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ലൈബ്രറി പുസ്തകം നൽകി. കുട്ടികളുടെ വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. വായിച്ച പുസ്തകത്തെ സംബന്ധിച്ച വിലയിരുത്തലുകൾ നടത്തുമെന്നും പറഞ്ഞു. സ്കൂൾ ലൈബ്രറിക്കു നൽകുന്ന ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങൾ ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റ്റെസി സജീവ് അദ്ധ്യക്ഷത വഹിച്ച ഈ യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ്, മെമ്പർമാരായ ബേബി തൊണ്ടാംകുഴി, ജോയിസ് അലക്സ്, സ്റ്റാഫ് സെക്രട്ടറി പ്രിയ ഗോപാലൻ എന്നിവർ ആശംസ അർപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പ്രകാശൻ കെ പദ്ധതി വിശദീകരണം നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments