Wednesday, October 29, 2025
No menu items!
Homeവാർത്തകൾഒരാളുടെ ഫോണ്‍ നമ്പർ ഒരു തവണ കേട്ടാല്‍മതി പിന്നെ അത് മനഃപാഠമാണ്, നാലായിരം എന്ന 64കാരന്

ഒരാളുടെ ഫോണ്‍ നമ്പർ ഒരു തവണ കേട്ടാല്‍മതി പിന്നെ അത് മനഃപാഠമാണ്, നാലായിരം എന്ന 64കാരന്

ഇടുക്കി: ഒരാളുടെ ഫോണ്‍ നമ്പർ ഒരു തവണ കേട്ടാല്‍മതി പിന്നെ അത് മനഃപാഠമാണ് ഈ 64കാരന്. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും 14 ജില്ലാ കളക്ടർമാരുടെയും ഔദ്യോഗിക ഫോണ്‍ നമ്പർ അറിയണമെങ്കില്‍ ഇദ്ദേഹത്തോട് ഒന്ന് ചോദിക്കുകയേ വേണ്ടൂ. അങ്ങനെ എത്രയെത്ര ഫോണ്‍ നമ്പറുകള്‍ വേണമെങ്കിലും ഒറ്റ നിമിഷത്തിനുള്ളില്‍ പറഞ്ഞ് തരും. 400 ഫോണ്‍ നമ്പർ ഇപ്പോള്‍ ഇദ്ദേഹത്തിന് മനഃപാഠമാണ്. പറഞ്ഞ് വരുന്നത് ‘നാലായിരം’ എന്ന പേരുകാരനായ ഏലപ്പാറ സ്വദേശിയെക്കുറിച്ചാണ്. നാലായിരം എന്ന പേരോ അതേ.

തിരുനെല്‍വേലി ഇരുക്കൻ ദുരൈയിലുള്ള നാലായിരം അമ്മൻ കോവില്‍ എന്ന ക്ഷേത്രത്തിലെ ഭക്തരായ മാതാപിതാക്കള്‍ തങ്ങളുടെ മൂത്തമകന് നാലായിരം എന്ന പേര് ഇട്ടതാണ്. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്ന് 1958ല്‍ ഇടുക്കി ഏലപ്പാറയിലേക്ക് കുടിയേറിയ പരേതനായ മാണിക്യത്തിന്റെയും ശിവകാമിയുടെയും മൂത്ത മകനാണ് നാലായിരം. ഏലപ്പാറ ടൈഫോർഡ് ടീ എസ്റ്റേറ്റില്‍ നിന്ന് വിരമിച്ച്‌ ഇപ്പോള്‍ താത്കാലിക തോട്ടം തൊഴിലാളിയായി ജോലി ചെയ്യുകയാണ്. പിതാവിന്റെ ഫോണ്‍ നമ്ബർ ഓർമ്മിച്ചു വയ്കക്കാനുള്ള കഴിവ് മനസ്സിലാക്കി മക്കളായ മുരുകനും മണികണ്ഠനുമാണ് ഇന്റർനെറ്റില്‍ നിന്ന് പ്രമുഖ വ്യക്തികളുടെ ഫോണ്‍ നമ്ബർ എടുത്ത് നല്‍കുന്നത്. തുടർന്ന് ഇദ്ദേഹം ഫോണ്‍ നമ്ബറുകള്‍ മനഃപാഠമാക്കുകയായിരുന്നു.

ആദ്യം പത്ത് ഫോണ്‍ നമ്ബരുകള്‍ ഓർത്തു വച്ചു. തുടർന്ന് ഇരുപത്, അൻപത്, നൂറ്, നൂറ്റി അൻപത്, ഇരുനൂറ് ഇപ്പോള്‍ 400 ഫോണ്‍ നമ്ബരുകള്‍ കാണാതെ അറിയാം. വിവിധ ആശുപത്രികള്‍, ഡോക്ടർമാർ, പൊലീസ് സ്റ്റേഷനുകള്‍, സർക്കാർ ഓഫീസുകള്‍ തുടങ്ങി സുഹൃത്തുക്കളുടെയടക്കം ഫോണ്‍ നമ്ബരുകള്‍ മനസില്‍ ഭദ്രം. തന്റെ പേരു പോലെ നാലായിരം ഫോണ്‍ നമ്ബർ കാണാപ്പാഠമാക്കണമെന്നാണ് നാലായിരത്തിന്റെ ആഗ്രഹം. നാലായിരത്തിന്റെ മറ്റൊരു ഹോബി കാല്‍നടയായി യാത്ര ചെയ്യുന്നതാണ്. കട്ടപ്പനയ്ക്കും കുമളിയ്ക്കും മാത്രമല്ല കോട്ടയത്തേക്കും രാവിലെ കാല്‍നടയായി യാത്ര പുറപ്പെട്ട് സിനിമയും കണ്ടു രാത്രിയില്‍ വീട്ടിലേക്ക് മടങ്ങിയെത്തുന്ന ചില കുസൃതികളും കൈമുതലായുണ്ട്. തോട്ടം തൊഴിലാളിയായ ലക്ഷ്മിയാണ് ഭാര്യ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments