മസ്‌കത്ത്: ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ 16 പേരടങ്ങുന്ന ജീവനക്കാരെ കാണാനില്ല. കാണാതായവരില്‍ 13 പേര്‍ ഇന്ത്യക്കാരാണ്. തിരച്ചിൽ തുടരുന്നതായി മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു. പ്രെസ്റ്റീജ് ഫാൽക്കൺ എന്ന എണ്ണ കപ്പൽ മുങ്ങിയത്.
ഇന്നലെ ഒമാനിലെ ദുക്കത്തിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി 25 നോട്ടിക്കല്‍ മൈല്‍ (28.7 മൈല്‍) അകലെയാണ് എണ്ണക്കപ്പല്‍ മറിഞ്ഞത്. ജീവനക്കാരിൽ 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരും ആണെന്ന് ഒമാനി സമുദ്ര സുരക്ഷാ കേന്ദ്രം സ്ഥിരീകരിച്ചു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും മാരിടൈം സെക്യൂരിറ്റി സെന്റര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.