പ്രമുഖ ചിത്രകാരനും ചലച്ചിത്ര സംവിധായകനും കലാസംവിധായകനുമായ റാസി മുഹമ്മദിന്റെ ചിത്ര പ്രദർശനം ” ഐ തിങ്ക് ദെയർ ഫോർ ഐ ആം കൺഫ്യൂസ്ഡ് ” ഡിജിറ്റൽ ആർട്ട് (Al) ഓൺ ക്യാൻവ്യാസിൽ ഒരുക്കിയ 40-ൽ പരം ചിത്രങ്ങളുടെ പ്രദർശനം ഇന്ന് ചാലക്കുടി “ചോല” ആർട്ട് ഗാലറിയിൽ ഓഗസ്റ്റ് 17 ന് 11 മുതൽ ആരംഭിക്കുന്നു. തിരുവനന്തപുരം കോളേജ് ഓഫ് ഫൈനാട്സ്, ബറോഡ എം.എസ്. യൂണിവേഴ്സിറ്റി, പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ട് എന്നിവടങ്ങളിൽ കലാപഠനം നടത്തിയിട്ടുള്ള റാസി മുഹമ്മദ് 2016-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവാണ്. തികച്ചും വ്യത്യസ്ഥവും ആസ്വാദ്യകരവുമായ ഒരു Al ഡിജിറ്റൽ ദൃശ്യാവിഷ്കാരമാണ് ചോലയിൽ ഒരുക്കിയിട്ടുള്ളത്.



