Friday, August 1, 2025
No menu items!
HomeCareer / job vacancyഐ.ഐ.ടി ഗുവാഹതി ഡേറ്റ സയൻസ് & എ.ഐ ഓൺലൈൻ ബി.എസ്.സി പ്രോഗ്രാം പ്ര​വേ​ശ​ന​ത്തി​ന് മേ​യ് 30...

ഐ.ഐ.ടി ഗുവാഹതി ഡേറ്റ സയൻസ് & എ.ഐ ഓൺലൈൻ ബി.എസ്.സി പ്രോഗ്രാം പ്ര​വേ​ശ​ന​ത്തി​ന് മേ​യ് 30 വ​രെ അ​പേ​ക്ഷി​ക്കാം

ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി (ഐ.​ഐ.​ടി) ഗു​വാ​ഹ​തി സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന ബി.​എ​സ്.​സി (ഓ​ണേ​ഴ്സ്) ഡേ​റ്റ സ​യ​ൻ​സ് ആ​ൻ​ഡ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ഓ​ൺ​ലൈ​ൻ ഡി​ഗ്രി പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​െ​ലെ​നി​ൽ മേ​യ് 30 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ https://opadmission.iitg.ac.inൽ.

യോ​ഗ്യ​ത: മാ​ത്ത​മാ​റ്റി​ക്സ് അ​ട​ക്ക​മു​ള്ള ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ൽ പ്ല​സ്ടു/ ത​ത്തു​ല്യ പ​രീ​ക്ഷ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ വി​ജ​യി​ച്ചി​രി​ക്ക​ണം.പ്ര​വേ​ശ​നം: ഐ.​ഐ.​ടി ഗു​വാ​ഹ​തി ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ ക്വാ​ളി​ഫ​യ​ർ ടെ​സ്റ്റ് പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സ് പ​രീ​ക്ഷ​യി​ലെ മി​ക​വ് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ റാ​ങ്ക്‍ലി​സ്റ്റ് ത​യാ​റാ​ക്കി പ്ര​വേ​ശ​നം ന​ൽ​കും. ക്വാ​ളി​ഫ​യ​ർ ടെ​സ്റ്റി​ന് സ​ജ്ജ​രാ​കു​ന്ന​തി​ന് പ്ര​ത്യേ​ക പ്രി​പ​റേ​റ്റ​റി ഓ​ൺ​ലൈ​ൻ കോ​ഴ്സ് ല​ഭ്യ​മാ​ണ്. ‘ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്ഡ്’ പ​രീ​ക്ഷ​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് നേ​രി​ട്ട് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​താ​ണ്. അ​പേ​ക്ഷാ ഫീ​സ് -500 രൂ​പ. ക്വാ​ളി​ഫ​യ​ർ ടെ​സ്റ്റ് ഫീ​സ് -2000 രൂ​പ. അ​ഡ്മി​ഷ​ൻ ഫീ​സ് -50,000 രൂ​പ. നാ​ലു വ​ർ​ഷ​ത്തേ​ക്ക് അ​ഡ്മി​ഷ​ൻ ഫീ​സ​ട​ക്കം മൊ​ത്തം കോ​ഴ്സ് ഫീ​സ് 3,49,000 രൂ​പ​യാ​ണ്.

iitg.ac.in/acad/programmes/bsc.php എ​ന്ന വെ​ബ്സൈ​റ്റ്‍ വ​ഴി​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. വി​ജ​യ​ക​ര​മാ​യി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ഡേ​റ്റ സ​യ​ന്റി​സ്റ്റ്, ഡേ​റ്റ എ​ൻ​ജി​നീ​യ​ർ, ഡേ​റ്റ അ​ന​ലി​സ്റ്റ് എ.​ഐ എ​ൻ​ജി​നീ​യ​ർ, ബി​ഗ് ഡേ​റ്റ എ​ൻ​ജി​നീ​യ​ർ, ഡേ​റ്റ ആ​ർ​ക്കി​ടെ​ക്ട്, മെ​ഷീ​ൻ ലേ​ണി​ങ് എ​ൻ​ജി​നീ​യ​ർ, എ.​ഐ റി​സ​ർ​ച് സ​യ​ന്റി​സ്റ്റ് മു​ത​ലാ​യ തൊ​ഴി​ൽ​സാ​ധ്യ​ത​ക​ളാ​ണു​ള്ള​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments