Monday, February 16, 2026
No menu items!
Homeവാർത്തകൾഐമ 2024 -25 വർഷത്തെ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികളെ പ്രഖ്യാപിച്ചു

ഐമ 2024 -25 വർഷത്തെ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികളെ പ്രഖ്യാപിച്ചു

കായംകുളം:ഐമ (ആർട്സ് ഇൻറർ കൾച്ചർ അമ്യൂസ്മെന്റ് ആൻഡ് മൂവി മേക്കേഴ്സ് അസോസിയേഷൻ) 2024 -25 വർഷത്തെ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഇന്ത്യയിലെ 1500 ഓളം വരുന്ന കലാരൂപങ്ങളുടെ കലാകാരന്മാരുടെ ഉന്നമനത്തിനായി ആറു വർഷക്കാലമായി പ്രവർത്തിച്ചുവരുന്ന സംഘടനയാണ് ഐമ. ഐമ ഫൗണ്ടർ എയ്ഞ്ചൽ വർഗീസിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.

ജില്ലാ പ്രസിഡണ്ടായി ദീപക് മേനാമ്പള്ളിയെ കമ്മിറ്റി അംഗങ്ങൾ ഏകകണ്ഠമായി തെരഞ്ഞെടുത്തു. വൈ. പ്രസിഡന്റ്‌ നിദിൻ കരകത്തിൽ, സെക്രട്ടറി – സജീന കരുവാറ്റ , ജോ. സെക്രട്ടറി -സന്തോഷ്‌ മാവേലിക്കര, ട്രഷറർ – സമീർ കായംകുളം, എക്സികുട്ടീവ് ഡയറക്ടേഴ്സ് ആയി ഷെമീർ, സുരേഷ് തഴക്കര, ശ്രീകല ഓമനക്കുട്ടൻ, ശ്രീ ലക്ഷ്മി, അനി മങ്ക്, ഗോപിനാഥൻ നായർ, കുശല ആലപ്പുഴ, അജയൻ തകഴി , സുരാജ് ചെട്ടികുളങ്ങര, അഭിജിത്ത് എന്നിവരെയും തിരഞ്ഞെടുത്തു.

ഐമ ഫൗണ്ടർ ശ്രീമതി അനില എം. കൃഷ്ണൻ, പത്തനംതിട്ട ജില്ലാ സെക്രട്ടറി സുമോദ് സൂര്യ എല്ലാവർക്കും ആശംസകൾ അറിയിച്ചു. ആലപ്പുഴയിലെ നിരവധി കലാകാരന്മാർ പങ്കെടുത്ത മീറ്റിംഗിൽ പുതിയ ഭാരവാഹികൾ അസോസിയേഷന്റെ കലാകാരന്മാരുടെ ഉന്നമനത്തിനുവേണ്ടി നിരവധി പ്രോജക്റ്റുകൾ ചെയ്യുവാൻ തീരുമാനിച്ചു. സന്തോഷ്‌ മാവേലിക്കര എല്ലാ കലാകാരന്മാർക്കും നന്ദി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments