ഐപിഎൽ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാന്പ്യൻമാരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ കന്നിക്കിരീടം ലക്ഷ്യമിട്ട് 18-ാം സീസണിലും ഇറങ്ങുന്ന റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഏഴു വിക്കറ്റിനു കീഴടക്കി.
22 പന്ത് ബാക്കിവച്ചായിരുന്നു വിരാട് കോഹ്‌ലിയും സംഘവും വെന്നിക്കൊടി പാറിച്ചത്. സ്കോർ: കോല്‍ക്കത്ത 20 ഓവറില്‍ 174/8. ബംഗളൂരു 16.2 ഓവറില്‍ 177/3.