കൊൽക്കത്ത: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം. ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ മുഹമ്മദൻസ്നെ 2-1ന് ആണ് തോൽപ്പിച്ചത്. കളിയുടെ 29-ാം മിനിറ്റിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ മുഹമ്മദൻസ് മുമ്പിൽ എത്തിയെങ്കിലും രണ്ടാം പകുതിയിൽ ശക്തമായ ആക്രമണം നടത്തി വിജയം ബ്ലാസ്റ്റേഴ്സ് കൈപ്പടിയിൽ ഒതുക്കി.
67 മിനിറ്റിൽ ഖബ്രറയും 74 മിനിറ്റിൽ ജമിനനും ബ്ലാസ്റ്റേഴ്സിനു വേണ്ടി ഗോൾ നേടി.
ഇതോടെ ബ്ലാസ്റ്റേഴ്സ് പോയിൻ്റ് പട്ടികയിൽ 5-ാം സ്ഥാനത്തായി.