Monday, August 4, 2025
No menu items!
Homeവാർത്തകൾഐഎസ്ആര്‍ഒയുടെ നൂറാമത് റോക്കറ്റ് വിക്ഷേപണ ദൗത്യം; ജിഎസ്എൽവി-എഫ്15 ദൗത്യം ജനുവരി 29ന് 

ഐഎസ്ആര്‍ഒയുടെ നൂറാമത് റോക്കറ്റ് വിക്ഷേപണ ദൗത്യം; ജിഎസ്എൽവി-എഫ്15 ദൗത്യം ജനുവരി 29ന് 

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ ജിഎസ്എൽവി-എഫ്15 (GSLV-F15) ദൗത്യം ജനുവരി 29ന് നടക്കും. ഐഎസ്ആര്‍ഒയുടെ അഭിമാന വിക്ഷേപണത്തറയായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ നൂറാം ദൗത്യമാണ് ഇതെന്നതാണ് ഏറ്റവും വലിയ സവിശേഷത. നാവിഗേഷൻ ഉപഗ്രഹമായ എന്‍വിഎസ് 2 (NVS 2) ആണ് ഇസ്രൊ ജിഎസ്എൽവിയുടെ സഹായത്തോടെ ബഹിരാകാശത്തേക്ക് അയക്കുക. ശ്രീഹരിക്കോട്ടയില്‍ 29-ാം തിയതി രാവിലെ 6.23നാണ് ഐഎസ്ആര്‍ഒയുടെ ചരിത്ര വിക്ഷേപണം നടക്കുക. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments