Tuesday, July 8, 2025
No menu items!
Homeവാർത്തകൾഏത് ആകൃതിയിലേക്കും മാറ്റാൻ കഴിയുന്ന ബാറ്ററി കണ്ടുപിടിച്ച് ​ഗവേഷക‌ർ

ഏത് ആകൃതിയിലേക്കും മാറ്റാൻ കഴിയുന്ന ബാറ്ററി കണ്ടുപിടിച്ച് ​ഗവേഷക‌ർ

ഏത് ആകൃതിയും സ്വീകരിക്കാൻ കഴിയുന്ന ഒരു പുതിയ തരം ബാറ്ററി കണ്ടുപിടിച്ച് ​ഗവേഷക‌ർ. സ്വീഡനിലെ ശാസ്ത്രജ്ഞർ ആണ് ടൂത്ത് പേസ്റ്റ് പോലെ ഏത് ആകൃതിയിലേക്കും മാറ്റാൻ കഴിയുന്ന ബാറ്ററിയുടെ കണ്ടുപിടുത്തതിന് പിന്നിൽ. അടുത്ത തലമുറയിലെ ഗാഡ്‌ജെറ്റുകളിലും മെഡിക്കൽ ഉപകരണങ്ങളിലും റോബോട്ടുകളിലുമടക്കം വലിയ മാറ്റങ്ങൾ വരുത്താൻ ഇത് കാരണമാകും. വലിച്ചുനീട്ടാൻ കഴിയുന്ന ബാറ്ററി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നേരത്തെ നടന്നിരുന്നു. അതിൽ നിന്ന് വ്യത്യസ്തമാണ്.

ടൂത്ത് പേസ്റ്റ് പോലെ തോന്നിക്കുന്ന ഇതിനെ ത്രീ ഡി പ്രിൻ്റർ ഉപയോഗിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള രൂപത്തിലേക്ക് മാറ്റാൻ സാധിക്കും. ഗവേഷകർ വികസിപ്പിച്ച ബാറ്ററിയുടെ പ്രോട്ടോടൈപ്പ് 500 തവണയിലേറെ ചാർജും ഡിസ്ചാർജ് ചെയ്തും പരീക്ഷണം നടത്തി. അതനുശേഷവും മികച്ച രീതിയിൽ ആണ് പ്രവർത്തിക്കുന്നത്. എത്ര വലിച്ച് നീട്ടിയാലും ഇത് പ്രവർത്തിക്കും. ഒരു വോൾട്ട് മാത്രമേ സംഭരിക്കാൻ കഴിയൂ എന്നത് കൊണ്ട് ഈ ബാറ്ററി വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയില്ല. സാധാരണ കാർ ബാറ്ററിയിൽ സംഭരിക്കാൻ കഴിയുന്നതിൻ്റെ എട്ട് ശതമാനം മാത്രമാണിത്. ഇതിന് ഭാവിയിൽ മാറ്റം വരുത്താൻ കഴിയും എന്നാണ് ഗവേഷക‌ർ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments