മരങ്ങാട്ടുപിള്ളി: എ.എസ്. ചന്ദ്രമോഹനന്‍ രചിച്ച ആദ്യ കവിത സമാഹാരമായ ‘ഹൃദയഗാഥ’ പലതുകൊണ്ടും പ്രത്യേകതകള്‍ ഏറിയതാണ്. ആനുകാലിക വിഷയങ്ങളും , ഗൃഹാതുരത്വം നിറഞ്ഞതും മനുഷ്യ മനസ്സില്‍ തങ്ങിനില്ക്കുന്നതുമായ കഴിഞ്ഞകാല ഓര്‍മ്മകളുടെ കളിച്ചെപ്പ് തുറന്നുകാട്ടി ഇമ്പമാര്‍ന്ന വരികളിലും പദസമ്പത്തിന്‍റെ അകമ്പടിയോടെയും ഈ പുസ്തകത്തില്‍ വരച്ചുകാട്ടുന്നു. ലളിത വായന സാദ്ധ്യമാക്കുന്ന രചനാ രീതി അദ്ദേഹത്തിന്‍റെ കവിതകളുടെ എടുത്തു പറയേണ്ട പ്രത്യേകതയാണ്. സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി കണ്ടുവരുന്ന രചനകളിലെല്ലാം ഈ പ്രത്യേകത ദൃശ്യമാണ്.
ഹൃദയഗാഥ എന്ന ആദ്യ കവിതയില്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിലേയ്ക്ക് ആന്‍ജിയോപ്ളാസ്റ്റിക്കായി കൊണ്ടുപോകുന്ന രോഗിയുടെ നര്‍മ്മ രസ പ്രധാനമായ ചിന്തകളുടെ ആവിഷ്ക്കാരമാണുള്ളത്. തുടര്‍ന്ന് മതിലുകള്‍, വേവലാതിക്കാലം, ചക്രവിചാരം തുടങ്ങി 31 കവിതകളിലൂടെ സഞ്ചരിച്ച്
അവയവ മാഫിയ എന്ന അവസാന കവിതയില്‍ വായന തീരുന്നു.
വിഭവ സമൃദ്ധമായ ഒരു സദ്യയുടെ വ്യത്യസ്ഥവും സമ്പൂര്‍ണ്ണവുമായ സ്വാദു പോലെ തന്നെ ഇതിലെ കവിതകളും വായനക്കാര്‍ ആസ്വദിക്കുമെന്നതില്‍ സംശയമില്ല.
തിരുവനന്തപുരം പാപ്പാത്തി ബുക്സ് പ്രസിദ്ധീകരിക്കുന്ന
ഹൃദയഗാഥയുടെ കോപ്പികള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടന്നുവരുന്ന ലെെബ്രറി കൗണ്‍സില്‍ പുസ്തക മേളകളില്‍ ലഭ്യമാണ്.