എ.എസ്.ചന്ദ്രമോഹനന്‍ രചിച്ച്, മലപ്പുറം ആവ്യ പബ്ളിക്കേഷന്‍സ് പുറത്തിറക്കുന്ന ‘അരളിപ്പൂക്കള്‍’ എന്ന കവിത സമാഹാരത്തിന്‍റെ പുറംചട്ട പ്രകാശനം പ്രശസ്ത ചലച്ചിത്ര താരം ജയന്‍ ചേര്‍ത്തല നിര്‍വ്വഹിച്ചു. ജനുവരി അഞ്ചിന് തൃശൂര്‍ എഴുത്തച്ഛന്‍ സ്മാരക ഹാളില്‍വെച്ചാണ് പുസ്തക പ്രകാശനം.ഇടം' ക്രിയേഷന്‍സ് പ്രസിഡന്‍റ് ആര്‍.കെ. മാമല, കടന്തേരി കവിസമാജം അഡ്മിനും ചലച്ചിത്ര പ്രവര്‍ത്തകനുമായ സോമശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരനോട്ടം’ എന്ന ടെലിഫിലിം പ്രിവ്യൂവിനോടനുബന്ധിച്ചു കല്ലറ കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ `കടന്തേരി’ കവി സംഗമവും കവിതാവതരണവും നടന്നു. ഫിലിം ഡയറക്ടര്‍ വിനയകുമാര്‍ പാലാ പൊന്നടയണിയിച്ച് ആദരിച്ചു.