Wednesday, July 9, 2025
No menu items!
Homeവാർത്തകൾഎൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഫ്രാഞ്ചൈസികൾക്ക് അപേക്ഷിക്കാം

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഫ്രാഞ്ചൈസികൾക്ക് അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക മേഖലയിലെ നൂതന കോഴ്‌സുകൾ വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ഫ്രാഞ്ചൈസികൾക്ക് തുടക്കമിടുന്നത്. തൊഴിൽ നൈപുണ്യം വളർത്തി എടുക്കുന്നതിന് പ്രാപ്തമായതും നൂതന സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്‌സ്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളിലെ കോഴ്‌സുകൾക്കുമാണ് പ്രമുഖ്യം നൽകുന്നത്. ഐടി കോഴ്‌സുകൾക്കു പുറമെ ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്മന്റ്, ലോജിസ്റ്റിക്‌സ്, ഏവിയേഷൻ, ഹെൽത്ത് കെയർ എന്നീ മേഖലകളിലെ കോഴ്‌സുകളുടെ നടത്തിപ്പിനുമായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകൾ 30നകം നിർദ്ദിഷ്ട മാതൃകയിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, lbsskillcentre@gmail.com

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments