ചെറു തോണി: കഞ്ഞിക്കുഴി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വത്തിൽ മത്സരിച്ച സഹകരണ സംരക്ഷണ മുന്നണിക്ക് തിളക്കമാർന്ന വിജയം. സഹകരണ സംരക്ഷണ മുന്നണി പാനലിലെ മുഴുവൻ പേരും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു.
ഇടുക്കി കഞ്ഞിക്കുഴി ഗ്രാമ പഞ്ചയത്ത് മുൻപഞ്ചായത്ത് പ്രസിഡന്റും ഇപ്പോഴത്തെ വൈസ് പ്രസിഡൻ്റും മുൻ മണ്ഡലം പ്രസിഡന്റും ഉൾപ്പടെ എല്ലാവരും ബിജെപി പാനലും പരാജയം ഏറ്റുവാങ്ങി. ഇടതുപാനലിൽ മത്സരിച്ച ലിസി ജോസ്, കെ കെ ജയൻ, ജോസഫ് അവിര, ഇടി ദിലീപ്, ശശി കണ്ണിയാലിൽ, സെയിദ് മീരാൻ പോന്നപ്പാല, കെ ജി റെജി, റോബിൻ ജേക്കബ്, ഉമാദേവി, സുരേഷ് പി നാരായണൻ, എം ജി സിജോമോൻ, ബിജു പുരുഷോത്തമൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. 40 വയസിൽ താഴെയുള്ള വനിത വിഭാഗത്തിൽ സോണിയ തങ്കച്ചൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
എൽ ഡി എഫിൻ്റെ വൻവിജയത്തെ തുടർന്നു ടൗണിൽ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയറ്റംഗം എം ജെ മാത്യു, ഏരിയസെക്രട്ടറി പി.ബി സബീഷ്, ജോസ് കുഴിക്കണ്ടം എന്നിവർ സംസാരിച്ചു.



