കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.എൽ.സി ഇന്ത്യ ലിമിറ്റഡ്, നെയ് വേലി അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. ഒരുവർഷത്തേക്കാണ് പരിശീലനം.
ഗ്രാജ്വേറ്റ് അപ്രന്റീസ് -ഒഴിവുകൾ-181 (ബി.ഫാം-5 , ബി.കോം-51, ബി.എസ്സി കമ്പ്യൂട്ടർ സയൻസ്-56, ബി.സി.എ-25, ബി.ബി.എ-35, ബി.എസ്സി ജിയോളജി-4, കെമിസ്ട്രി-4). പ്രതിമാസ സ്റ്റൈപൻഡ് -ബി.ഫാം-15028 രൂപ. മറ്റ് ബിരുദക്കാർക്ക് 12,424 രൂപ. ടെക്നീഷ്യൻ അപ്രന്റീസ്-ഒഴിവുകൾ-29. (ഡി.ഫാം-4, ഡിപ്ലോമ മെഡിക്കൽ ലാബ് ടെക്നോളജി-9, എക്സ്റേ ടെക്നീഷ്യൻ-5, കാറ്ററിങ് ടെക്നോളജി ആൻഡ് ഹോട്ടൽ മാനേജ്മെന്റ്-11. പ്രതിമാസ സ്റ്റൈപൻഡ്-12,524 രൂപ.
വിശദവിവരങ്ങളടങ്ങിയ അപ്രന്റീസ് വിജ്ഞാപനം www.nlcindia.in/careers ൽ ലഭിക്കും. (പരസ്യനമ്പർ L&DC.3B /2024) ഓൺലൈനായി നവംബർ 6 വൈകീട്ട് അഞ്ചുമണിവരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് ഒപ്പുവെച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം തപാൽവഴി നവംബർ 13ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ലഭിക്കത്തക്കവിധം അയക്കേണ്ടതാണ്.