Tuesday, October 28, 2025
No menu items!
Homeവാർത്തകൾഎൻ.എസ്.ഡി.പി വഴിയുള്ള ഭവന വായ്പാ എഴുതി തള്ളി ആധാരം തിരിച്ചു ഗുണഭോക്താക്കൾക്ക് യോഗത്തിൽ മന്ത്രി...

എൻ.എസ്.ഡി.പി വഴിയുള്ള ഭവന വായ്പാ എഴുതി തള്ളി ആധാരം തിരിച്ചു ഗുണഭോക്താക്കൾക്ക് യോഗത്തിൽ മന്ത്രി സജി ചെറിയാൻ തിരിച്ച് നൽകി

കായംകുളം: 1999 – 2000 വർഷത്തിൽ കായംകുളം നഗരസഭ അതിർത്തിയിലെ 660 പാവപ്പെട്ട കുടുംബങ്ങൾക്ക് ഭവന നിർമ്മാണത്തിനായി വായ്പ അനുവദിച്ചിരുന്നു. എൻ.എസ്.ഡി.പി (രാജീവ് ദശലക്ഷം ഭവന പദ്ധതി – ചേരി വികസന പദ്ധതി) പ്രകാരം ആയിരുന്നു വായ്പ അനുവദിച്ചത്. കായംകുളം നഗരസഭയിലെ സി.ഡി.എസും – കെ.യു.ആർ.ഡി.എഫ്.സി യുമായി എഗ്രിമെൻറ് വെച്ചാണ് ആവിശ്യമായ തുക അനുവദിച്ചത്. പ്രതിമാസം 143 രൂപ 180 ഗഡുക്കളായി തിരിച്ചടയ്ക്കണം എന്ന വ്യവസ്ഥയിലാണ് വായ്പ നൽകിയത്.
ഇത്തരത്തിൽ വായ്പ ലഭിച്ചതിൽ 150 ഓളം പേർ കുടിശ്ശിയാക്കുകയും വായ്പ തുക തിരിച്ചടക്കാതിരിക്കുകയും ചെയ്തു. ഈ തുക ഓരോരുത്തർക്കും പലിശയും പിഴ പലിശയും ചേർത്ത് ഒരു ലക്ഷത്തിൽ ഏറെ ആകുകയും ചെയ്തു.

കുടിശ്ശിക തുക എഴുതി തള്ളണമെന്ന് ഗുണഭോക്താക്കളുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ നഗരസഭ നിരവധി വർഷങ്ങളായി സർക്കാരിനെ സമീപിച്ചെങ്കിലും വായ്പ എഴുതി തള്ളാൻ തയ്യാറായില്ല. ഈ സാഹചര്യത്തിൽ ഇന്നത്തെ നഗരസഭ കൗൺസിൽ സർക്കാരിനെ നിവേദനം കൊടുക്കുകയും ചർച്ച നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ മുതൽ തുകയായ 31,11,152/- രൂപ നഗരസഭ ഫണ്ടിൽ നിന്നും അടച്ച്. ഇതിൻറെ അടിസ്ഥാനത്തിൽ പലിശയും പിഴ പലിശയുമായി ഒരു കോടിയിലേറെ രൂപ നഗരസഭയുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ എഴുതിത്തള്ളുകയും പ്രമാണം തിരികെ നൽകുവാൻ തീരുമാനിക്കുകയും ചെയ്തു.

ഇതിൻറെ അടിസ്ഥാനത്തിൽ കായംകുളം നഗരസഭാ അതിർത്തിയിലെ ഗുണഭോക്താക്കളുടെ പ്രമാണവും ബന്ധപ്പെട്ട രേഖകളും കായംകുളം പാർക്ക് മൈതാനത്ത് വെച്ച് ബഹു കായംകുളം എംഎൽഎ അഡ്വ. യു. പ്രതിഭയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് ബഹു. സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ വിതരണം ചെയ്യിതു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ പി. ശശികല സ്വാഗതം ആശംസിച്ചു.

കെ യു ആർ ഡി എഫ് സി മാനേജിങ് ഡയറക്ടർ ആർഎസ്എസ് കണ്ണൻ മുഖ്യാതിഥിയായി, വൈസ് ചെയർമാൻ ജെ. ആദർശ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കേശുനാഥ്, മായാദേവി,ഫർസാന ഹബീബ്, പി. എസ് സുൽഫിക്കർ,ഷാമില അനിമോൻ,മുൻ ചെയർമാൻമാരായ ഷെയ്ഖ് പി ഹാരിസ്, എൻ ശിവദാസൻ, പാർലമെൻററി പാർട്ടി സെക്രട്ടറി ഹരിലാൽ, കൗൺസിലർമാരായ റെജി മാവനാല്‍, രജ്ഞിതം,ഷെമി മോൾ ഷാമിലാ സിയാദ്, അമ്പിളി ഹരികുമാർ, രാജശ്രീ കമ്മത്ത്, ആർ ബിജു, വിജയശ്രീ, സുകുമാരി, ബിനു അശോകൻ, ഷീബ ഷാനവാസ്, സുമി അജീർ, സിപിഐഎം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ, എൻ സി പി യിൽ നിന്നും ലിയാകത്ത് പറമ്പി, ബിജെപി മണ്ഡലം പ്രസിഡണ്ട് കൃഷ്ണകുമാർ രാംദാസ്, കേരള കോൺഗ്രസ് ജയിൽ നിന്നും എൻ. സത്യൻ, പ്രോജക്ട് ഓഫീസർ രജനി, സി.ഡി.എസ് ചെയർപേഴ്സൺമാരായ ഷീബ , സരസ്വതി തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ സെക്രട്ടറി സനിൽ എസ് അർപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments