കായംകുളം: തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിദിന വേതനം 600 രൂപ ആയി വർദ്ധിപ്പിക്കണമെന്നും, പ്രതിവർഷം 200 തൊഴിൽ ദിനങ്ങൾ ഉറപ്പ് വരുത്തണമെന്നും ആവശ്യപെട്ടുകൊണ്ട് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ദേവികുളങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേവികുളങ്ങര പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ്ണ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡൻ്റ് എസ്.പവനനാഥൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് പി.കെ. വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡൻ്റ് ശ്രീലത. എസ്. തമ്പി, ഏരിയാ സെക്രട്ടറി എം.വി. ശ്യാം, സി. പി. ഐ. എം ലോക്കൽ കമ്മിറ്റി സെക്രട്ടറി റ്റി . യേശുദാസ്, എസ്. രേഖ, രജനി ബിജു, ഗീതാ മുരളി, എം.കെ. സജിമോൻ എന്നിവർ പ്രസംഗിച്ചു.