കാട്ടാക്കട: മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയുടെ പുസ്തക ശേഖരണ-അംഗത്വ വിതരണ ക്യാംപയിനായ “എൻ്റെ അക്ഷരം ജനത”യ്ക്ക് തുടക്കമായി. മുതിർന്ന ഗ്രന്ഥശാല അംഗമായ ഡി. വർഗ്ഗീസിൽ നിന്നും ഗ്രന്ഥശാല വൈസ് പ്രസിഡൻ്റ് എസ്. അനിക്കുട്ടൻ, ഭരണസമിതിയംഗം ജ്യോതിഷ് വിശ്വംഭരൻ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഗ്രന്ഥശാല പ്രസിഡൻ്റ്എ ജെ അലക്സ് റോയ് അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. ഭരണസമിതിയംഗം എസ്. എൽ.ആദർശ് അധ്യക്ഷനായി. സെക്രട്ടറി എസ്. രതീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ആർ. പ്രേമകുമാരി ടീച്ചർ, ലൈബ്രേറിയൻ എസ്. ബിന്ദു കുമാരി, കൃഷ്ണനാശാരി, അജിത് കുമാർ മഠത്തിൽ തുടങ്ങിയവർ സംസാരിച്ചു.