ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലീഗൽ കൺസൾട്ടന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ 75 ഒഴിവുകളാണ് ഉള്ളത്. നിയമ ബിരുദം ഉള്ളവർക്ക് ആണ് അവസരം. പ്രതിമാസം 80,000 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 30-12-2025 ആണ്.
യോഗ്യതാ മാനദണ്ഡം
യോഗ്യത: ഒരു നാഷണൽ ലോ സ്കൂളിൽ നിന്നോ അംഗീകൃത സർവകലാശാലയിൽ നിന്നോ തത്തുല്യമായ നിയമ ബിരുദം.
ബാർ അസോസിയേഷൻ സാക്ഷ്യപ്പെടുത്തിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്.
എൽഎൽഎം ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് അധിക വെയിറ്റേജ് ലഭിക്കും.
ഏതെങ്കിലും ക്രിമിനൽ, ധനകാര്യ നിയമം കൈകാര്യം ചെയ്യുന്ന ബാർ/കോടതിയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം.
അപേക്ഷകരിൽ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്തവരെ നേരിട്ട് അഭിമുഖത്തിനായി ക്ഷണിക്കും. ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡിയിലേക്ക് അറിയിപ്പ് ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 30/12/2025. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക.



