തിരുവനന്തപുരം: എൻജിനീയറിങ്/ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ തീയതി നീട്ടി. ആർക്കിടെക്ചർ മൂന്നാംഘട്ട അലോട്ട്മെന്റ് ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷനും തുടങ്ങി. എൻജിനീയറിങ്/ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ സെപ്റ്റംബർ രണ്ട് വരെയാണ് നീട്ടിയത്. പരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ച ആർക്കിടെക്ചർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അർഹരായവർക്ക് www.cee.kerala.gov.in ലൂടെ സെപ്റ്റംബർ രണ്ടുവരെ ഓപ്ഷനുകൾ പുതുതായി രജിസ്റ്റർ ചെയ്യാം. താൽക്കാലിക അലോട്ട്മെന്റ് നാലിന് പ്രസിദ്ധീകരിക്കും.
വിവരങ്ങൾക്ക് www.cee.kerala.gov.in.