Saturday, December 20, 2025
No menu items!
Homeവാർത്തകൾഎസ്.ഐ.ആർ എന്യൂമറേഷൻ ഇന്ന് അവസാനിക്കും; തിരികെയെത്താൻ 2028 ഫോമുകൾ

എസ്.ഐ.ആർ എന്യൂമറേഷൻ ഇന്ന് അവസാനിക്കും; തിരികെയെത്താൻ 2028 ഫോമുകൾ

തിരുവനന്തപുരം: എസ്.ഐ.ആർ എന്യൂമറേഷൻ ഇന്ന് അവസാനിക്കും. ഇന്നലെ വൈകിട്ട് ആറ് വരെയുള്ള കണക്ക് പ്രകാരം 2,78,48,827 ഫോമുകളാണ് ഡിജിറ്റൈസ് ചെയ്തത്. കണ്ടെത്താനാകാത്തവരുടെ കണക്ക് ഉൾപ്പെടെയാണിത്. ആകെയുള്ള 2,78,50,855 വോട്ടർമാരിൽ 2028 ഫോമുകളാണ് മടങ്ങിയെത്താനുള്ളത്. അവസാന ദിവസമായ ഇന്ന് ഈ ഫോമുകളും തിരികെയെത്തുമെന്നാണ് കമ്മീഷന്റെ പ്രതീക്ഷ. അതേ സമയം, ചൊവ്വാഴ്ചത്തെ കണക്ക് പ്രകാരം 25.08 ലക്ഷം പേരാണ് കണ്ടെത്താനാകാത്തവരായി ഉണ്ടായിരുന്നത്. എന്നാൽ ഫോം വാങ്ങി മടക്കി നൽകാൻ വിസമ്മതിച്ചവരിൽ കൂടുതൽ പേർ ഫോം തിരിച്ചേൽപ്പിച്ചതോടെ ആ പട്ടിക 24.95 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ആലപ്പുഴ, തൃശൂർ, കണ്ണൂർ ഒഴികെ മറ്റ് ജില്ലകളിൽ 100 ശതമാനം ഡിജിറ്റൈസേഷൻ പൂർത്തിയാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments