Thursday, August 7, 2025
No menu items!
Homeവാർത്തകൾഎസ് എൻ ഡി പി യോഗം ഇടവട്ടം ശാഖായോഗം നവതി ആഘോഷവും പ്രാർഥനാലയഫണ്ട് വിതരണവും 13ന്

എസ് എൻ ഡി പി യോഗം ഇടവട്ടം ശാഖായോഗം നവതി ആഘോഷവും പ്രാർഥനാലയഫണ്ട് വിതരണവും 13ന്

തലയോലപറമ്പ്: എസ് എൻ ഡി പി യോഗം ഇടവട്ടം ശാഖായോഗം നവതി ആഘോഷവും പ്രാർഥനാലയഫണ്ട് വിതരണവും 13ന് നടക്കും. 13ന് വൈകുന്നേരം നാലിന് എസ് എൻ ഡി പി യോഗം വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന നവതി ആഘോഷ സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എം.പി. സെൻ മുഖ്യപ്രഭാഷണം നടത്തും. പ്രാർഥനാലയഫണ്ട് വിതരണം വി കെ എം ഗ്രൂപ്പ് എം ഡി വി.കെ. മുരളീധരൻ നിർവഹിക്കും. വെസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം ഡി കെ.ആർ. മനോജ്, വി.ഡി. രാജൻ, രാജേന്ദ്രൻ ആലപ്പാട്ട്, എ.എൻ. റെജി, സുധീഷ് ചക്കലാക്കണ്ടം,ശാഖായോഗം പ്രസിഡൻ്റ് വി.കെ. ഹരി , സെക്രട്ടറി ടി.എസ്.ബേബി തുടങ്ങിയവർ പ്രസംഗിക്കും.

തുടർന്ന് 6.30ന് നവീന കൈകൊട്ടിക്കളി, ഏഴിന് കഥകളി നടൻ പള്ളിപ്പുറം സുനിൽ ശ്രീനാരായണ ഗുരുവായി അരങ്ങിലെത്തുന്ന ഗുരുദേവ മാഹാത്മ്യം കഥകളി. പരിപാടി വിശദീകരിച്ച പത്ര സമ്മേളനത്തിൽ ശാഖ പ്രസിഡൻ്റ് വി.കെ.ഹരി, വൈസ് പ്രസിഡൻ്റ് കെ.ആർ. അനിൽകുമാർ, നിർമ്മാണ സമിതി ചെയർമാൻ സി.വി. ഡാങ്കെ തുടങ്ങിയവർ സംബന്ധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments