മരങ്ങാട്ടുപിള്ളി : മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു ഇതര മേഖലകളിൽ മികവ് തെളിയിച്ചവർക് ആദരവ് നൽകിയ വിജയോത്സവം2025 ന്റെ ഉദ്ഘാടനം പാലാ സെന്റ്. തോമസ് കോളേജ് അധ്യാപകൻ പ്രൊഫസർ സാബു ഡി. മാത്യു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ബെൽജി ഇമ്മാനുവേൽ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡണ്ട് ഉഷാ രാജു സ്ഥിരം സമിതി അംഗങ്ങളായ തുളസീദാസ് സിറിയക്ക് മാത്യു ഝാൻസി ടോജോ, മെമ്പർമാരായ സന്തോഷ് കുമാർ എം എൻ, പ്രസീത സജീവ് നിർമല ദിവാകരൻ, ലിസി ജോർജ്, സലിമോൾ ബെന്നി, ബെനറ്റ്.പി. മാത്യു, ജോസഫ് ജോസഫ്, ലിസി ജോയി, സാബു അഗസ്റ്റിൻ, ശ്രീകുമാർ എസ് കൈമൾ എന്നിവർ പ്രസംഗിച്ചു