Wednesday, February 11, 2026
No menu items!
Homeവാർത്തകൾഎറണാകുളം ചക്കരപ്പറമ്പിൽ കോളേജ് വിദ്യാര്‍ത്ഥികളുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

എറണാകുളം ചക്കരപ്പറമ്പിൽ കോളേജ് വിദ്യാര്‍ത്ഥികളുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

കൊച്ചി: എറണാകുളം ചക്കരപ്പറമ്പിൽ ബസ് മറിഞ്ഞ് അപകടം. കോളജ് വിദ്യാർഥികളുമായി വിനോദയാത്രയ്ക്ക് വന്ന ബസാണ് മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർക്കും രണ്ട് വിദ്യാർഥികൾക്കും പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. കോയമ്പത്തൂരിൽ നിന്ന് വർക്കലയിലേക്ക് പോവുകയായിരുന്നു ബസ്. ഇന്ന് പുലർച്ചെ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണോ അമിത വേഗമാണോ അപകടത്തിന് കാരണമായതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. 30 വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. നാലര മണിയോടെ പൊലീസെത്തി ബസ് ഉയര്‍ത്തി മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments