എരുമേലി: എരുമേലിയിൽ എടിഎം കൗണ്ടറിലേക്ക് ഇരച്ച് കയറിയ കാട്ടു പന്നി ഗ്ലാസ് തകർത്ത് അകത്ത് പ്രവേശിച്ചു. മധ്യവയസ്കന് പരിക്ക്. ഇന്നു രാവിലെ എരുമേലി ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന എസ് ഐ ബിയുടെ കൗണ്ടറിലാണ് സംഭവം.
മുക്കുട സ്വദേശി ഗോപാലൻ ഏ റ്റി എമ്മിൽ നിന്നും പണം പിൻവലിക്കുന്നതിനിടെയാണ് കാട്ടുപന്നി കൗണ്ടറിലേക്ക് ഇരച്ച് എത്തിയത്. വലിയ ഗ്ലാസ് ഡോർ തകർത്ത് പന്നി അകത്ത് പ്രവേശിച്ചതോടെ ഭയന്നുപോയ ഗോപാലൻ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പൊട്ടിയ ഗ്ലാസ് കാലിൽ കൊണ്ടാണ് ഗോപാലന് പരിക്കേറ്റത്. ഗ്ലാസ് ഡോർ പൊട്ടി തലയിൽ വീഴാതിരുന്നതു മൂലം വൻ അത്യാഹിതം ഒഴിവായി. ഗോപാലൻ പിന്നീട് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.