എറണാകുളം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട്, അധ്യാപക / അനധ്യാപക തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിനായി രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കും. ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ സെപ്റ്റംബർ 26-ന് ആലുവ മിനി സിവിൽ സ്റ്റേഷൻ താലൂക്ക് ഓഫീസ് ഹാളിൽ രജിസ്ട്രേഷൻ നടക്കും. ഇതുവരെ ഒരു എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലും പേര് രജിസ്റ്റർ ചെയ്യാത്തവർക്കും, ആലുവ, പറവൂർ, കുന്നത്തുനാട്, കോതമംഗലം എന്നീ താലൂക്കുകളിൽ സ്ഥിരതാമസക്കാരായ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കുമാണ് അവസരം.
യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, യു ഡി ഐ ഡി (UDID) കാർഡ് അല്ലെങ്കിൽ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, മേൽവിലാസം തെളിയിക്കുന്ന അസൽ രേഖകൾ എന്നിവ സഹിതം രാവിലെ 10 ന് ഹാജരാകണമെന്ന് റീജിയണൽ എംപ്ലോയ്മെൻ്റ് ഓഫീസർ അറിയിച്ചു. ഫോൺ- 0484-2421633.



