ചെന്നൈ: തിരുച്ചിറപ്പിള്ളിയില്‍ നിന്ന് ഷര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക കാരണങ്ങളാല്‍ തിരിച്ചിറക്കിയ സംഭവത്തില്‍, വിമാന കമ്ബനിയില്‍ നിന്നും വിമാനത്താവള അധികൃതരില്‍ നിന്നും ഡിജിസിഎ പ്രാഥമിക റിപ്പോർട്ട് തേടി.
വിമാനത്തിലെ സാങ്കേതിക തകരാർ എങ്ങനെയുണ്ടായെന്നാണ് പരിശോധിക്കുന്നത്. മുതിർന്ന ഡിജിസിഎ ഉദ്യോസ്ഥർ സ്ഥലത്ത് എത്തും. എയർ ഇന്ത്യ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു. സംഭവത്തില്‍ വ്യോമയാന മന്ത്രാലയവും വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഇന്നലെ വൈകീട്ട് 5.40 ന് ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ വിമാനത്തിലാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനത്തിലാണ് പിഴവുണ്ടായത്.