കാഞ്ഞിരപ്പള്ളി: സുസ്ഥിര ഊർജ്ജ സംരക്ഷണത്തിനായുള്ള ചിട്ടയായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും, അത്യാധുനിക ഊർജ്ജ സംരക്ഷണ നടപടികൾ സ്വീകരിക്കുന്നതിനും സൊസൈറ്റി ഓഫ് എനർജി എഞ്ചിനീയേഴ്‌സ് ആൻഡ് മാനേജേർസ് (SEEM) ദേശീയ തലത്തിൽ നൽകുന്ന എനർജി മാനേജ്‌മെന്റ് സിൽവർ പുരസ്കാരം കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രി. ദേശീയ തലത്തിൽ നിരവധി സ്ഥാപനങ്ങളെ ഉൾക്കൊള്ളിച്ച് പല തലങ്ങളിലായി നടത്തിയ വിശകലനങ്ങൾക്കും ഒപ്പം സ്ഥാപനത്തിന്റെ ഊർജ്ജ സംരക്ഷ പ്രവർത്തനങ്ങൾ സമൂഹത്തിന് എങ്ങനെ ഉപയോഗപ്പെടുമെന്നുമുള്ള പഠനങ്ങൾക്കും ശേഷമാണ് അഭിമാനകരമായ ഈ നേട്ടം മേരീക്വീൻസ് നേടിയത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ ആശുപത്രിക്ക് വേണ്ടി ഫിനാഷ്യൽ അഡ്‌മിനിസ്‌ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ അവാർഡ് ഏറ്റുവാങ്ങി.



