റാങ്ക് ലിസ്റ്റിന്റെ കാലാവധി 2025 ഏപ്രില്‍ 16ന് അവസാനിക്കുമുൻപ് എക്‌സൈസ് വകുപ്പില്‍ വനിതകൾക്ക് സിവിൽ എക്സൈസ് ഓഫീസർമാരുടെ പുതിയ തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍. 65 വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനപ്രകാരമാണ് ഉത്തരവിറക്കിയത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി 2025 ഏപ്രില്‍ 16ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം. നിലവിലുള്ള റാങ്ക്ലിസ്റ്റിൽ നിന്നും ഓരോ ജില്ലയിലും പരമാവധി 7 പേരെെയാണ് നിയമിക്കുക,പുതുതായി സൃഷ്ടിക്കപ്പെടുന്ന തസ്തികകള്‍ ജില്ല തിരിച്ച്തിരുവനന്തപുരം-5കൊല്ലം-6പത്തനംതിട്ട-7,ആലപ്പുഴ-4കോട്ടയം-5ഇടുക്കി-2എറണാകുളം-3തൃശൂര്‍-4പാലക്കാട്-5മലപ്പുറം-4കോഴിക്കോട്-4വയനാട്-5കണ്ണൂര്‍-7കാസര്‍കോട്-4



