Wednesday, August 6, 2025
No menu items!
Homeവാർത്തകൾഎം.പി. ഓഫീസ് പ്രവർത്തന ഉദ്ഘാടനം വ്യഴാഴ്ച കോട്ടയത്ത്

എം.പി. ഓഫീസ് പ്രവർത്തന ഉദ്ഘാടനം വ്യഴാഴ്ച കോട്ടയത്ത്

പാലാ: ഫ്രാൻസീസ് ജോർജ് എം.പിയുടെ സേവനം എല്ലാവർക്കും ലഭ്യമാക്കുന്നതിനായി 2024 ആഗസ്റ്റ് 22-ാം തിയതി വ്യാഴാഴ്ച രാവിലെ 11 മണിക്ക് കോട്ടയം ചുങ്കം -ചാലുകുന്ന് റോഡിൽ റിട്രീറ്റ് സെൻ്ററിലേക്കുള്ള വഴിയുടെ എതിർ വശത്തുള്ള കെട്ടിടത്തിൽ എം.പി. ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നു.

ഓഫീസിൻ്റെ ഔപചാരികമായ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ നിർവ്വഹിക്കും. തദവസരത്തിൽ കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ എം.എൽ.എ മാരായ മോൻസ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി കാപ്പൻ, ചാണ്ടി ഉമ്മൻ, യു.ഡി.എഫ് സംസ്ഥാന നേതാക്കളായ പി.സി.തോമസ്, ജോയി ഏബ്രഹാം, കെ.സി.ജോസഫ്, ജോസഫ് വാഴക്കൻ, ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഇ.ജെ. ആഗസ്തി, കൺവീനർ ഫിൽസൺ മാത്യൂസ്, ഘടകകക്ഷി നേതാക്കളായ ജയ്സൺ ജോസഫ്, അസീസ് ബഡായി, റ്റി.സി.അരുൺ, തമ്പി ചന്ദ്രൻ, ടോമി വേദഗിരി,നീണ്ടൂർ പ്രകാശ്,മദൻലാൽ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കന്മാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരിക്കും.

എം.പി. യുടെ ശ്രദ്ധയിൽ പെടുത്തേണ്ട കാര്യങ്ങൾ നേരിട്ടോ ഫോണിലൂടെയോ അറിയിക്കാവുന്നതാണ്. കൂടാതെ A.K.ജോസഫ് 9447410002
റോജൻ ജേക്കബ് 9539386950, ജോസഫ് 8281250756. എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഓഫീസ് മേൽവിലാസം

Adv.K.Francis George
MP Office
Srambikal Building
Chalukunnu
Kottayam 686001
Mob.9446411100

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments