Sunday, March 22, 2026
No menu items!
Homeവാർത്തകൾഎം. ടി വാസുദേവൻനായരുടെ വീട്ടിൽ മോഷണം രണ്ടു പേർ അറസ്റ്റിൽ

എം. ടി വാസുദേവൻനായരുടെ വീട്ടിൽ മോഷണം രണ്ടു പേർ അറസ്റ്റിൽ

കോഴിക്കോട്: സാഹിത്യകാരൻ എം ടി വാസുദേവൻനായരുടെ വീട്ടിൽ നടന്ന മോഷണം രണ്ടു പേരെ നടക്കാവ് പോലിസ് കസ്റ്റഡിയിലെടുത്തു. എം. ടിയുടെ വീട്ടിലെ പാചകക്കാരി കരുവിശ്ശേരി സ്വദേശി ശാന്ത, അവരുടെ ബന്ധു പ്രകാശൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ നടക്കാവ് സ്റ്റേഷനിൽ ചോദ്യം ചെയ്ത് വരികയാണ്.

കോഴിക്കോട് നടക്കാവിലുള്ള വീട്ടിലായിരുന്നു മോഷണം നടന്നത്. 26 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്. മൂന്നു സ്വർണമാല, ഒരു വള, 2 ജോഡി കമ്മൽ, വജ്രം പതിച്ച ലോക്കറ്റ്, മരതകം പതിച്ച ലോക്കറ്റ് എന്നിവയാണ് മോഷ്ടിച്ചത്. സെപ്റ്റംബർ 22നും 30നും ഇടയിലാണ് മോഷണം നടന്നത്. എം ടി യുടെ ഭാര്യ സരസ്വതി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഉത്തരമേഖല ഐ ജി കെ സേതുരാമൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് വന്ന് തെളിവെടുപ്പ് നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments