Friday, February 27, 2026
No menu items!
Homeവാർത്തകൾഎം ടി യുടെ കോഴിക്കോടുള്ള വീട്ടിൽ നിന്നും 26 പവൻ സ്വർണ്ണം മോഷണം പോയി

എം ടി യുടെ കോഴിക്കോടുള്ള വീട്ടിൽ നിന്നും 26 പവൻ സ്വർണ്ണം മോഷണം പോയി

കോഴിക്കോട് : പ്രശസ്ത എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ കോഴിക്കോടുള്ള ‘സിതാര’ വീട്ടിൽ നിന്നും 26 പവൻ സ്വർണ്ണം മോഷണം പോയി. കഴിഞ്ഞ മാസം 22 മുതൽ 30 വരെ തിയ്യതികളിൽ എം ടി യും ഭാര്യയും വീട്ടിൽ ഇല്ലായിരുന്നു. അലമാരയിൽ സൂക്ഷിച്ച സ്വർണ്ണമാണ് നഷ്ടമായത്. താക്കോൽ അലമാരയുടെ മുകളിൽ വെച്ചിരുന്നു. ആ താക്കോൽ ഉപയോഗിച്ചാണ് അലമാര തുറന്നത്. കഴിഞ്ഞ ദിവസം അലമാര തുറന്നപ്പോഴാണ് സ്വർണ്ണം നഷ്ടമായത് അറിയുന്നത്. വീടുമായി കൂടുതൽ പരിചയമുള്ള വ്യക്തിയായിരിക്കും മോഷണത്തിന് പിന്നിലെന്ന് പോലീസിന്റെ നിഗമനം. പോലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments