മലയിന്‍കീഴ് : പുരോഗമന കലാസാഹിത്യസംഘം മലയിന്‍കീഴ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍നായര്‍ അനുസ്മരണവും പുസ്തകചര്‍ച്ചയും സംഘടിപ്പിച്ചു. വ്യാഴാഴ്ച മലയിന്‍കീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലയില്‍ നടന്ന ചടങ്ങ് എഴുത്തുകാരിയും സാംസ്‌കാരികപ്രവര്‍ത്തകയുമായ പ്രിയാശ്യാം ഉദ്ഘാടനം ചെയ്തു. സാഹിത്യസംഘം പ്രസിഡന്റ് തുഷാര്‍ അധ്യക്ഷനായി. ചടങ്ങില്‍ നോവലിസ്റ്റ് എ.എം.സത്യപ്രകാശ് എം.ടിയുടെ മഞ്ഞ് എന്ന നോവല്‍ അവതരിപ്പിച്ചു. സാഹിത്യസംഘം സെക്രട്ടറി രവികുമാര്‍, എഴുത്തുകാരി ഷൂജ, ദിലീപ് കുമാര്‍ റ്റി.ഐ, രാജേന്ദ്രന്‍ ശിവഗംഗ, ചന്ദ്രശേഖരന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.