Sunday, August 3, 2025
No menu items!
Homeവാർത്തകൾഎം.ജി. സോമൻ അനുസ്മരണവും അമച്വർ നാടക മൽസരവും

എം.ജി. സോമൻ അനുസ്മരണവും അമച്വർ നാടക മൽസരവും

തിരുവല്ല: മലയാളത്തിലെ എക്കാലത്തെയും മികച്ച നടനായ എം. ജി സോമൻ്റെ അനുസ്മരണാർത്ഥം തിരുവല്ലയിൽ സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള അമച്ചർ നാടകമൽസരത്തിലേക്ക് നാൽപ്പത്തിയഞ്ചു മിനിറ്റ് ദൈർഘ്യമുള്ള നാടകങ്ങൾ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

ഒന്നാം സമ്മാനർഹർക്ക് ട്രോഫിയും അമ്പതിനായിരം രൂപയും രണ്ടാം സമ്മാനർഹർക്ക് ഇരുപത്തിയ്യയിരം രൂപയും സമ്മാനമായി ലഭിക്കുന്നതാണ്. മൽസരത്തിൽ പങ്കെടുക്കുന്ന എല്ലാ നാടക സമിതികൾക്കും കലാകാരൻമാർക്കും ഉപഹാരങ്ങളും സർട്ടിഫിക്കറ്റും നൽകുന്നതാണ്. മികച്ച അഭിനേതാവ്, സംവിധായകൻ എന്നിവരെ ചടങ്ങിൽ ആദരിക്കുന്നതും ക്യാഷ്അവാർഡ് സമ്മാനിക്കുന്നതുമായിരിക്കും.

തിരഞ്ഞെടുക്കുപ്പെടുന്ന മികച്ച സ്ക്രിപ്റ്റിന് ക്യാഷ് അവാർഡും പ്രത്യേക ഉപഹാരവും ലഭിക്കുന്നതാണ്. അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന നാടക സമിതികൾ / കോളേജകൾ / കലാകാരൻമാർ ഈ മാസം 30 ന് മുൻപായി Rs. 2000/- (രണ്ടായിരം രൂപ) അടച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തികരിക്കേണ്ടതും തുടർന്ന് സമ്പൂർണ്ണ സ്ക്രിപ്റ്റ് എം.ജി. സോമൻ ഫൗണ്ടേഷൻ, മണ്ണടിപ്പറമ്പിൽ വീട്, തിരുമൂലപുരം P O, തിരുവല്ല- 689115 എന്ന മേൽവിലാസത്തിൽ നവംബർ 15ന് മുൻപ് ലഭിക്ക തക്കവണ്ണം സാധാരണ തപാലിൽ അയക്കേണ്ടതാണ്.

പ്രൊഫ. സി.എ. വർഗീസ് (9447401045), സാജൻ വർഗീസ് (9847535454), ബ്ലസി (ചെയർമാൻ), എസ്. കൈലാസ് (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ആണ് നേതൃത്വം നല്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments