നെടുമങ്ങാട് : മുന്‍ ലോക്‌സഭാ അംഗവും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്ന എം. ഐ.ഷാനവാസിനെ അനുസ്മരിച്ചു. സര്‍വ്വോദയ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം മുന്‍ നഗരസഭ കൗണ്‍സിലര്‍ പഴകുറ്റി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷനായി. നെടുമങ്ങാട് സാംസ്‌കാരിക വേദി ചെയര്‍മാന്‍ നെടുമങ്ങാട് ശ്രീകുമാര്‍, ഇല്യാസ് പത്താംകല്ല്, വഞ്ചുവം ഷറഫ്, നെടുമങ്ങാട് എം നസീര്‍, ഷാജി, വിജയന്‍, എ.മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.